എൻ ജി ഒ യുണിയൻ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

കേന്ദ്ര സര്‍ക്കാരും മറ്റ് പല സംസ്ഥാന സര്‍ക്കാരുകളും തസ്തികകള്‍ വെട്ടിക്കുറച്ചും, പുറംകരാര്‍ നല്‍കിയും ഉള്ള നയസമീപനം സ്വീകരിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചും, പതിനായിരക്കണക്കിന് പുതിയ നിയമനങ്ങള്‍ നടത്തിയും വ്യത്യസ്ഥമായ ബദല്‍ നയങ്ങള്‍ നടപ്പാക്കുകയാണ് എന്ന് പിന്നോക്ക ക്ഷേമ സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലന്‍ പറഞ്ഞു. കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തിൽ കേരളാ എൻ ജി ഒ യൂണിയൻ 55-ാം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരില്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ ഓരോന്നായി നടപ്പാക്കി കൊണ്ടിരിക്കുകയാണ് കേരള സര്‍ക്കാര്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുണിയൻ ജില്ലാ പ്രസിഡന്റ് ഇ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ എ ശിവദാസൻ, കേന്ദ്ര കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ശിവദാസൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഗോപാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം പി വി ഏലിയാമ്മ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആർ സാജൻ സ്വാഗതവും ജോ. സെക്രട്ടറി എൻ ജാൻസിമോൻ നന്ദിയും പറഞ്ഞു.
കാലത്ത് ജില്ലാ പ്രസിഡന്റ് ഇ മുഹമ്മദ്‌ ബഷീർ  പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് രക്തസാക്ഷി പ്രമേയവും, കെ സന്തോഷ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പിന്നീട് ചേർന്ന 2017 ലെ ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി ആർ സാജൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ വി ദണ്ഡപാണി ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് എൻ അരിച്ചന്ദ്രൻ, വി വിജയലക്ഷ്മി, വി പൊന്നുകുട്ടി, കെ കെ കൗസല്യ, കല, എ ഷീല, ബുഷറ എച്ച്, റീജ വി പി, വിപിൻരാജ്, കെ വിജയലക്ഷ്മി, എം സുധ എന്നിവർ പങ്കെടുത്തു. ചർച്ചക്ക് ജില്ലാ സെക്രട്ടറി ആർ സാജൻ മറുപടി പറഞ്ഞു. പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും സമ്മേളനം അംഗീകരിച്ചു.
ഉച്ചക്ക് ശേഷം എ രവിയുടെ താത്കാലിക ആദ്യക്ഷതയിൽ ചേർന്ന 2018 ലെ ജില്ലാ കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ യും ജില്ലാ സെക്രെറ്ററിയറ്റ്, ജില്ലാ കമ്മിറ്റി അംഗങ്ങളെയും തെരെഞ്ഞെടുത്തു. വൈകീട്ട് പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി വി ഏലിയാമ്മ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം വി ശശികുമാർ ( മുൻ എം എൽ എ), “വർത്തമാന കാല ഇന്ത്യ- പ്രതിസന്ധികളും, പ്രതിരോധവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് ചേരുന്ന സുഹൃദ് സമ്മേളനം കെ ബാബു എം എൽ എ ഉദ്‌ഘാടനം ചെയ്യും, വിവിധ സർവീസ് സംഘടന നേതാക്കൾ പങ്കെടുക്കും