കൂട്ടധര്‍ണ്ണ 23.03.2017

എന്‍ ജി ഒ യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ കൂട്ടധര്‍ണ്ണ നടത്തി

ജനപക്ഷ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളെ പിന്തുണയ്ക്കുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക, സിവില്‍ സര്‍വ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള എന്‍ ജി ഒ യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ കൂ’ധര്‍ണ്ണ നടത്തി. കണ്ണൂര്‍ കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന കൂട്ട ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ ജോയന്റ് സെക്രട്ടറി എം കെ സൈബൂന്നിസ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ ഷാജി സംസാരിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി കെ എം സദാനന്ദന്‍ സ്വാഗതം പറഞ്ഞു.
തലശ്ശേരിയില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ രതീശന്‍ അദ്ധ്യക്ഷത വഹിച്ചു. ടി ഒ  വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
തളിപ്പറമ്പില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി എം വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് സി ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു. ടി വി സുരേഷ് സ്വാഗതം പറഞ്ഞു.
ഇരിട്ടിയില്‍ യൂണിയന്‍ ജില്ലാ ട്രഷറര്‍ ടി എം അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. പി പി സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജി നന്ദനന്‍ സ്വാഗതം പറഞ്ഞു.