ജില്ലാ കൗൺസിൽ യോഗം

സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, ജൂലായ് 20ന്റെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുക – കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ.


കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കാര്യക്ഷമവും ജനോൻമുഖവും ആയ സിവിൽ സർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ അണിചേരുക, വർഗീയതയെ ചെറുക്കുക മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക, തദ്ദേശസ്വയംഭരണ പൊതു സർവ്വീസ് നടപ്പാക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2017 ജൂലൈ 20ന് ജില്ലാ കേന്ദ്രത്തിലേക്ക് നടക്കുന്ന മാർച്ചും ധർണയും വിജയിപ്പിക്കുന്നതിനാവശ്യമായ ചിട്ടയായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ പാലക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരെ ആഹ്വാനം ചെയ്തു.

യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ അധ്യക്ഷനായി. സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.അജയകുമാർ വിശദീകരിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി.സരള പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആർ.സാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് കെ.പ്രേംജി, പി.കെ.ബിനുമോൾ, പി.ശരത് കുമാർ, ഗോപകുമാർ, നാരായണൻ, സുനിൽകുമാർ, രാമചന്ദ്രൻ, കെ.ഫാരിൽ, സി.ബാലകൃഷ്ണൻ, സി.പി. മനോജ് കുമാർ, ശിവശങ്കരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി ആർ.സാജനും, സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കലും മറുപടി പറഞ്ഞു.