കേരള എൻ ജി ഒ.യൂണിയൻ രക്തം നൽകി.

കോവിഡ് – 19 ൻ്റെ പാശ്ചാലത്തിൽ കേരള എൻ.ജി.ഒ യൂണിയൻ കണ്ണർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി.യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ രക്തം നൽകി ക്യാമ്പ് ഉൽഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.ശശിധരൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.പി.സന്തോഷ് കുമാർ, ടി.വി.പ്രജീഷ്, കെ.പി.വിനോദൻ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ തലശ്ശേരി ജനറൽ ആശുപത്രി, പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പുകൾ നടത്തും

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ (17.03.2020)

കോവിഡ് – 19 ന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ നടത്തി.  ഇതിന്റെ ഭാഗമായി ജില്ലയിലെ 100 പ്രധാന കേന്ദ്രങ്ങളിൽ സാനിറ്റെസറുകൾ സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം   കണ്ണൂർ പഴയ മുൻസിപ്പൽ ബസ് സ്റ്റാൻറിൽ  വെച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ: കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് സ: കെ വി മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. […]

കൊറോണ: ഭീതി വേണ്ട ജാഗ്രത മതി (12.03.2020)

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കോംപ്ലക്സുകളിൽ സാനിറ്റൈസർ സ്ഥാപിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ കലക്ടർ ശ്രീ. ടി വി സുഭാഷ് നിർവ്വഹിച്ചു.  യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്  സ: എം വി ശശിധരൻ,  സംസ്ഥാന കമ്മറ്റി അംഗം എ എം സുഷമ, ജില്ലാ സെക്രട്ടറി എ രതീശൻ, ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ ജില്ലാ ട്രഷറി ഓഫീസർ […]

മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം 08.03.2020

മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം – പ്രഭാഷണം നടത്തി (08.03.2020) സാർവ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എഫ് എസ് ഇ ടി ഒ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “നീതി, തുല്യത, ഭരണഘടന” എന്ന വിഷയത്തിൽ പി കെ ശ്രീമതി ടീച്ചർ പ്രഭാഷണം നടത്തി. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കെ ഗീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ എം […]

57 ാം കണ്ണൂര്‍ ജില്ലാ സമ്മേളനം (29.02.2020-01.03.2020)

കേരള എന്‍.ജി.ഒ യൂണിയന്‍ 57 ാം കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനം മുന്‍ എ.എല്‍.എ. പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു കേരള എന്‍.ജി.ഒ യൂണിയന്‍ 57 ാം കണ്ണൂര്‍ ജില്ലാ സമ്മേളനം 2020 ഫെബ്രുവരി 29, മാര്‍ച്ച് 1 തീയതികളിലായി പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമ്മേളത്തിന് തുടക്കം കുറിച്ച് ഫിബ്രവരി 29 ന് രാവിലെ 9.30 ന് പ്രസിഡണ്ട് കെ വി മനോജ് കുമാര്‍ പതാക ഉയര്‍ത്തി. പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന […]

എൻ.ജി.ഒ.യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ രൂപീകരിച്ചു (18.02.2020)

കണ്ണൂർ: കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ ഗവൺമെന്റ് സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പരിയാരം മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി കേരള എൻ.ജി.ഒ.യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ രൂപീകരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചേർന്ന ഏരിയാ രൂപീകരണ കൺവെൻഷൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി.മനോജ് കുമാർ അധ്യക്ഷനായിരുന്നു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.ശശിധരൻ, ജില്ലാ സെക്രട്ടറി എ.രതീശൻ, എ.എം.സുഷമ, പി.ജനാർദ്ദനൻ ,പി.ആർ.ജിജേഷ് എന്നിവർ സംസാരിച്ചു.. ഭാരവാഹികളായി കെ.ജയകൃഷ്ണൻ (പ്രസിഡന്റ്), പി.ബാലകൃഷ്ണൻ, സന്തോഷ് […]

പുസ്തക പ്രകാശനം (07.02.2020)

  സാഹിത്യകാരൻമാർക്ക് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ സംസാരിക്കുവാൻ ഒരിക്കലും സാധിക്കുകയില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ കുരീപ്പുഴ ശ്രീകുമാർ. കേരള എൻ ജി ഒ യൂണിയൻ ടി കെ ബാലൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എൻ ജി ഒ യൂണിയൻ പ്രവർത്തകരായ ബാബുരാജ് മലപ്പട്ടത്തിന്റെ ” ഉടൽ മുറിവുകളുടെ വേനൽ ”, ഷാജു പാറക്കലിന്റെ “നിശബ്ദതയുടെ താരാട്ട് ” എന്നീ പുസ്തകങ്ങളുടെ പ്രകാശനം കണ്ണൂർ എൻ ജി ഒ യൂണിയൻ ഓഫീസ് പരിസരത്ത്  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യകാരൻമാർ എന്നും അനീതിക്കും […]

ബംഗാള്‍ ഐക്യദാര്‍ഢ്യ പ്രകടനം-കണ്ണൂര്‍-28.03.2017

കണ്ണൂരില്‍ എസ് ഇ ടി ഒ നേതൃത്വത്തില്‍ ബംഗാള്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ടും ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുംവേണ്ടി ബംഗാളിലെ ജീവനക്കാരും അധ്യാപകരും ജനസമൂഹവും നടത്തുന്ന ചെറുത്തുനില്‍പ്പ് പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യാ സ്റ്റേറ്റ് ഗവമെന്‍റ് എംപ്ലോയീസ് ഫെഡറേഷന്‍ രാജ്യവ്യാപകമായി നടത്തു പരിപാടിയുടെ ഭാഗമായി എഫ് എസ് ഇ ടി ഒ കണ്ണുര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം […]

കൂട്ടധര്‍ണ്ണ 23.03.2017

എന്‍ ജി ഒ യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ കൂട്ടധര്‍ണ്ണ നടത്തി ജനപക്ഷ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളെ പിന്തുണയ്ക്കുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക, സിവില്‍ സര്‍വ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള എന്‍ ജി ഒ യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ കൂ’ധര്‍ണ്ണ നടത്തി. കണ്ണൂര്‍ കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന കൂട്ട ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ ജോയന്റ് […]