കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം24.01.2021

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്ഭവന് മുന്നിൽ 24.01.2021 കർഷക സംയുക്ത സമരസമിതി നടത്തുന്ന രാപ്പകൽ സമരത്തിന് എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി നൽകിയ അഭിവാദ്യം.

ഇറിഗേഷൻ വകുപ്പിലെ പ്രമോഷൻ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക

ഇറിഗേഷൻ വകുപ്പിലെ പ്രമോഷൻ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക; എൻ.ജി. ഒ യൂണിയൻ തിരുവനന്തപുരം : ജലസേചന വകുപ്പിൽ മുടങ്ങിക്കിടക്കുന്ന ഫസ്റ്റ് ഗ്രേഡ് ട്രാഫ്റ്റ്സ്മാൻമാരിൽ നിന്നും അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷൻ ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന ട്രഷറർ എൻ. നിമൽ രാജ് പ്രകടനത്തെ അഭിവാദ്യം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി. അനിൽകുമാർ , സൗത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ഷിനു […]

ജനപക്ഷ ബജറ്റ് 2021 – അഭിവാദ്യങ്ങൾ

ജനപക്ഷ ബജറ്റ്; ഓഫീസ് കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ ആഹ്ലാദ പ്രകടനം നടത്തി തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുന്ന ജനപക്ഷ ബജറ്റിന് ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിലെ വിവിധ ഏര്യാ കേന്ദ്രങ്ങളിലും സ്ഥാപനങ്ങൾക്ക് മുന്നിലും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി. സിവിൽ സർവ്വീസിൻ്റെ ശാക്തീകരണത്തിനും നാടിൻ്റെ സമഗ്ര പുരോഗതിയ്ക്കും പര്യാപ്തമായ ജനപ്രിയ ബജറ്റിനെ പിന്തുണച്ച് നടന്ന പ്രകടനങ്ങളിൽ നൂറ് കണക്കിന് ജീവനക്കാർ അണിചേർന്നു. […]

CITU രാപകൽ സമരത്തിന് അഭിവാദ്യം

CITU രാപ്പകൽ സമരത്തിന് എൻജിഒ യൂണിയൻ തിരു.സൗത്ത് ജില്ലാ കമ്മിറ്റി നൽകിയ അഭിവാദ്യം. ജില്ലാ സെക്രട്ടറി സ: സജീവ് കുമാർ സംസാരിച്ചു.

കർഷക കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രക്തസാക്ഷി മണ്ഡപത്തിൽ കർഷക സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല നൽകിയ അഭിവാദ്യം.സംസ്ഥാന സെക്രട്ടറിയേറ്റംഗം സ: ബി അനിൽകുമാർ സംസാരിച്ചു. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രക്തസാക്ഷി മണ്ഡപത്തിൽ കർഷക സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് എൻജിഒ യൂണിയൻ തെെക്കാട് ഏരിയ 13.01.2021 ൽ നൽകിയ അഭിവാദ്യം.

ഇപി ദിനം ആചരിച്ചു

ഇ പി ദിനം സമുചിതമായി ആചരിച്ചു. ജില്ലാ പ്രസിഡന്റ് പതാക ഉയർത്തി സംസാരിച്ചു.