ദ്വിദിന ദേശീയ പണിമുടക്ക് -നവലിബറൽ നയങ്ങ ൾക്കെതിരായ താക്കീത്

ദ്വിദിന ദേശീയ പണിമുടക്ക് -നവലിബറൽ നയങ്ങ ൾക്കെതിരായ താക്കീത് രണ്ടരപതിറ്റാണ്ടിലേറെയായി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായി രാജ്യത്ത് നടന്ന 18-ാമത് ദേശീയ പ്രക്ഷോഭമാണ് 2019 ജനുവരി 8, 9 തീയതികളിലെ ദ്വിദിന ദേശീയപണിമുടക്ക്. മുൻപുനടന്ന പ്രക്ഷോഭങ്ങളിലെന്നപോലെ ദ്വിദിന ദേശീയപണിമുടക്കിലും സംസ്ഥാന സിവിൽസർവ്വീസ് ജീവനക്കാരും അദ്ധ്യാപകരും ഒന്നടങ്കം പങ്കെടുക്കുകയുണ്ടായി. 1991 ൽ ആഗോളവൽക്കരണനയങ്ങൾ രാജ്യത്ത് നടപ്പിലാക്കിയ ഘട്ടം മുതൽ ഐ.എം.എഫ്, വേൾഡ് ബാങ്ക് നിർദ്ദേശങ്ങൾക്കനുസൃതമായി സിവിൽസർവ്വീസ് മേഖലയിലും നവഉദാരവൽക്കരണനയങ്ങൾ കേന്ദ്രഭരണാധികാരികളും വിവിധ സംസ്ഥാന സർക്കാരുകളും നടപ്പിലാക്കിത്തുടങ്ങിയിരുന്നു. ചെലവുചുരുക്കൽ നടപടികളുടെ […]

ജനപക്ഷ സിവിൽസർവ്വീസിനായി പ്രതിബദ്ധതയോടെ മുന്നോട്ട്

ജനപക്ഷ സിവിൽസർവ്വീസിനായി പ്രതിബദ്ധതയോടെ മുന്നോട്ട്… ടി.സി.മാത്തുക്കുട്ടി, ജനറൽ സെക്രട്ടറി കേരള എൻ.ജി.ഒ. യൂണിയൻ ലോകഭൂപടത്തിൽ ഒരു ചുവന്ന സിന്ദൂരപ്പൊട്ടായി കേരളം അടയാളപ്പെടുത്തപ്പെട്ടിട്ട് ആറ് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. നവകേരള സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള കർമ്മപരിപാടികളുമായി ഭരണത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. പശ്ചിമഘട്ടത്തെ കേറിയും മറിഞ്ഞുമുള്ള കേരളത്തിന്റെ വളർച്ചക്കൊപ്പം സഞ്ചരിച്ച സംസ്ഥാന സിവിൽസർവ്വീസിനെ അലകും പിടിയും മാറ്റി ജനാധിപത്യവൽക്കരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്ന സന്ദർഭമാണിത്. അഴിമതിരഹിതവും കാര്യക്ഷമവും ജനപക്ഷവുമായൊരു സേവനമേഖല സാർത്ഥകമാക്കാൻ പ്രതിജ്ഞാബദ്ധമായ കേരള എൻ.ജി.ഒ. യൂണിയൻ […]

തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കുന്ന തൊഴിൽ നിയമപരിഷ്‌ക്കാരങ്ങൾ

തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കുന്ന തൊഴിൽ നിയമപരിഷ്‌ക്കാരങ്ങൾ ടി.സി. മാത്തുക്കുട്ടി, ജനറൽ സെക്രട്ടറി, കേരള എൻ.ജി.ഒ. യൂണിയൻ ഒന്നാം ലോകമഹായുദ്ധാനന്തരം, ലീഗ് ഓഫ് നേഷൻസിന്റെ ഭാഗമായി 1919 ഏപ്രിൽ 11 ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ.) രൂപം കൊണ്ടു. 1946 ൽ ലീഗ് ഓഫ് നേഷൻസിന്റെ തകർച്ചക്കും രണ്ടാം ലോകമഹായുദ്ധത്തിനും ശേഷം ഐ.എൽ.ഒ. ഐക്യരാഷ്ട്രസഭയുടെ ഭാഗമായിത്തീർന്നു. ഐക്യരാഷ്ട്രസഭയുടെ ഘടകമായി മാറിയ ആദ്യ സ്‌പെഷ്യലൈസ്ഡ് ഏജൻസിയാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന. നിലവിൽ ഇന്ത്യയടക്കം 187 അംഗരാഷ്ട്രങ്ങൾ ഇതിലുണ്ട്. അന്തർദേശീയ […]

ജനപക്ഷ സിവിൽസർവ്വീസിനായി പ്രതിബദ്ധതയോടെ മുന്നോട്ട്…

കേരളപ്പിറവിയെ തുടർന്ന് 57 ൽ അധികാരത്തിലെത്തിയ ഇ.എം.എസ് സർക്കാരിന്റെ ആദ്യ ചുവടുവയ്പുകൾ തന്നെ ഭരണത്തിന്റെ ജനാധിപത്യവൽക്കരണത്തിന് വിത്തുപാകി. സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി സിവിൽസർവ്വീസ് മാറുന്നതിന് ആദ്യ ജനകീയ സർക്കാർ വഴിയൊരുക്കി.

സംസ്ഥാന ജീവനക്കാരുടെ  ആദ്യ അനിശ്ചിതകാല പണിമുടക്കിന്റെ അൻപതാണ്ട്

ആർക്കും അവഗണിക്കാനാവാത്ത അവകാശബോധമുള്ള സാമൂഹ്യ ശക്തിയായി ജീവനക്കാരെ മാറ്റിത്തീർത്തതിൽ നിർണ്ണായക പങ്കുവഹിച്ച പ്രക്ഷോഭമായിരുന്നു 1967 ലെ ജനുവരി 5 മുതൽ നടന്ന ആദ്യ അനിശ്ചിതകാല പണിമുടക്ക്.