സംസ്ഥാന കായികമേള 2017 – മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാരായി

സംസ്ഥാന ജീവനക്കാരുടെ കായികാഭിനിവേശം പ്രകടമാക്കി കേരള എൻ.ജി.ഒ. യൂണിയൻ സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന കായികമേള ഡിസംബർ 9 ന് കൊല്ലത്ത് നടന്നു. ഔപചാരികതയുടെ ചുറ്റുവട്ടങ്ങൾക്കപ്പുറം സംസ്ഥാന ജീവനക്കാരുടെ കായിക സ്വപ്നങ്ങൾക്ക് മിഴിവേകിയ കായികമേള കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് നടന്നത്. വർഗ്ഗീയ, മൂലധനശക്തികൾ കലാകായിക – സാംസ്‌കാരിക രംഗങ്ങളിൽ അധീശത്വത്തിന് ശ്രമിക്കുന്ന വർത്തമാനകാലത്ത്, ഈ രംഗങ്ങളിൽ ജാഗ്രതയോടെ ഇടപെടേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ സംഘടിപ്പിച്ച കായികമേള സർവ്വീസ് രംഗത്തെ കായികതാരങ്ങളുടെ അപൂർവ്വ സംഗമമായി മാറി. പുതിയ ദൂരങ്ങളും […]