ദേശീയ പണിമുടക്ക് ജില്ലാ കൺവൻഷൻ

ദേശീയ പണിമുടക്ക് ജില്ലാ കൺവൻഷൻ കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ, ദേശവിരുദ്ധ, തൊഴിലാളിവിരുദ്ധ കോർപ്പറേറ്റ് പ്രീണനനയങ്ങൾ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ് .ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽ നിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി മാറ്റിക്കൊണ്ടിരിക്കുകയാണ്.ഇതിന്റെ ഭാഗമായാണ് രാജ്യത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതും സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് നിശ്ചിതകാല തൊഴിൽ നടപ്പിലാക്കിയതും.ഈ സാഹചര്യത്തിലാണ് PFRDA നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ച് 2019 ജനുവരി 8,9 തീയതികളിൽ ദ്വിദിന […]

കേരള ഫാർമസി കൗൺസിൽ യുണൈറ്റഡ് ഫാർമസിസ്റ്റ് ഫോറം സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിലേക്ക് ഡിസംബർ 9-ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഫാർമസിസ്റ്റ് ഫോറം സ്ഥാനാർഥികളെ വിജയിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് കൺവൻഷൻ അഭ്യർഥിച്ചു .കൺവൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.മധു ഉദ്ഘാടനം ചെയ്തു . FSETOജില്ലാ സെക്രട്ടറി എം.എസ്.ശ്രീവത്സൻ അധ്യക്ഷനായി .എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.നിമൽരാജ് , ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി.നവീൻചന്ദ് , യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി യു.എം.നഹാസ്, സൗത്ത് ജില്ലാ സെക്രട്ടറി ബി.അനിൽകുമാർ എന്നിവർ സംസാരിച്ചു […]

യാത്രയയപ്പ് നൽകി

  കേരള NGO യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ ട്രഷററായിരുന്ന സ:കെ.സോമൻ, ജില്ലാ സെക്രട്ടറിയേറ്റംഗവും പങ്കാളിത്തപെൻഷൻ പദ്ധതിക്കെതിരെ സമരം ചെയ്ത് ജയിൽവാസം അനുഭവിക്കുകയും ചെയ്ത സ: എം. അജിത എന്നിവർക്ക് യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം ബഹു.സഹകരണ -ദേവസ്വം – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു . ജീവനക്കാരുടെ അവകാശങ്ങളും വേതനങ്ങളും സ്റ്റാറ്റ്യൂട്ടറി പെൻഷനുമൊക്കെ സംരക്ഷിക്കുന്നതിന് യൂണിയൻ ഏറ്റെടുത്ത് നടത്തിയിട്ടുള്ള പണിമുടക്കം അടക്കമുള്ള പ്രക്ഷോഭപരിപാടികളിൽ […]

തിരുവനന്തപുരം നോർത്ത് ജില്ലയിൽ വില്ലേജാഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം

കേരളത്തിലെ സിവിൽ സർവ്വീസിനെ ജനോപകാരപ്രദവും അഴിമതിരഹിതവുമാക്കുന്നതിനായി കേരള NGO യൂണിയൻ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലയിൽ 33 വില്ലേജാഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം കഴക്കൂട്ടം വില്ലേജാഫീസിൽ ബഹു: ടൂറിസം – സഹകരണ – ദേവസ്വം – വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിർവഹിച്ചു . പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ രക്ഷിക്കുവാനായി എല്ലാ മലയാളികളോടും ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകണമെന്നുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ നിർബന്ധിത പിരിവായും പിടിച്ചുപറിയായും ചിലർ ആക്ഷേപിക്കുന്നത് ചരിത്രത്തെ മറന്നു […]

ഇ.പത്മനാഭൻ ദിനം ആചരിച്ചു

  സെപ്തംബർ-18: ഇ.പത്മനാഭൻ ദിനാചരണം എൻ.ജി.ഒ.യൂണിയന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന   സ.ഇ.പത്മനാഭൻ അന്തരിച്ചിട്ട് 2018 സെപ്തംബർ 18-ന് 28 വർഷം തികഞ്ഞു . സെപ്റ്റമ്പർ 18 -ന്  വൈകിട്ട് ബാങ്ക് എംപ്ളോയിസ് ഹാളിൽ നടന്ന ഇ.പത്മനാഭൻ അനുസ്മരണ സമ്മേളനവും “കേരള പുനസൃഷ്ടിയും സാമൂഹിക പ്രതിബദ്ധതയും ” എന്ന വിഷയത്തിലുള്ള പ്രഭാഷണവും ബഹു: വ്യവസായ – യുവജനക്ഷേമ – കായിക – വകുപ്പ് മന്ത്രി ശ്രീ.ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.. ഒരുപാട് വിഷമതകളുണ്ടെങ്കിലും സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ഒരു പുതിയ കേരള […]

കേരള എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ സമ്മേളനം

  എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം ജില്ലാ 55 -ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 17, 18 തിയതികളിൽ വൈലോപ്പിളളി സംസ്‌കൃതിഭവനിൽ വച്ച് നടന്നു. 17ന് രാവിലെ 9.30 ന് പ്രസിഡന്റ് കെ. എ. ബിജുരാജ് പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി യു.എം. നഹാസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ. സോമൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ ബി. പത്മം, നിഷാദ് റ്റി.എ, മഹിഷ മാഹീൻ, സന്ദീപ് […]

തിരുവനന്തപുരം നോര്‍ത്ത് ഭാരവാഹികള്‍

കെ.എ.ബിജുരാജ്                        യു.എം.നഹാസ് ഭാരവാഹികൾ പ്രസിഡന്റ് : കെ. എ. ബിജുരാജ് വൈസ് പ്രസിഡന്റ് : ടി. എസ്സ്. ഷാജി, ടി. അജിത സെക്രട്ടറി : യു. എം. നഹാസ് ജോയിന്റ് സെക്രട്ടറി : കെ.പി. സുനിൽകുമാർ, ജി. ശ്രീകുമാർ ട്രഷറർ : കെ. എം. സക്കീർ സെക്രട്ടറിയേറ്റംഗങ്ങൾ: എസ്സ്. രാജൻ, എ. ഷാജഹാൻ, ആർ. അനിൽ, വി. ബൈജുകുമാർ, ബി.കെ. ഷംജു, എസ്സ്. രാജ്കുമാർ, സി.വി. […]