സ്ത്രീ സുരക്ഷ…. തൊഴില്‍ സുരക്ഷ… എന്‍.ജി.ഒ. യൂണിയന്‍ വനിതാ കൂട്ടായ്മകള്‍

സ്ത്രീകള്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കുമെതിരായി രാജ്യത്ത് വ്യാപകമായി വളര്‍ന്നുവരുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെയും തൊഴില്‍ സുരക്ഷിതത്വം അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും 2020 ഒക്ടോബര്‍ 21 ന് എന്‍.ജി.ഒ. യൂണിയന്‍റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷ – തൊഴില്‍ സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി സ്ഥാപനങ്ങളില്‍ വനിതാകൂട്ടായ്മകള്‍ നടത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ ഭരണത്തിന്‍ കീഴില്‍ രാജ്യം സ്ത്രീകള്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കുമെതിരായ പീഢനങ്ങളുടെയും അതിക്രമങ്ങളുടെയും നാടായി മാറിയിരിക്കുന്നു. ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. പെണ്‍കുട്ടിയുടെ […]

‘ഉണർവ്വ് – ജാഗ്രതാ സദസ്സുകൾ’ വിജയിപ്പിക്കുക

‘ഉണർവ്വ് – ജാഗ്രതാ സദസ്സുകൾ’ വിജയിപ്പിക്കുക എൻ.ജി.ഒ.യൂണിയൻ, കെ.ജി.ഒ.എ നവോത്ഥാനമൂല്യങ്ങളും പുരോഗമനാശയങ്ങളും ഉയർത്തിപ്പിടിച്ച് നാടിന്റെ ഐക്യവും സാഹോദര്യവും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കുന്നതിനായി എൻ.ജി.ഒ.യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി ‘ഉണർവ്വ് – ജാഗ്രതാ സദസ്സുകൾ’ സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 24 മുതൽ നവമ്പർ ഒന്നുവരെ ഓഫീസ് കോംപ്ലക്‌സുകൾ കേന്ദ്രീകരിച്ചാണ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം പങ്കെടുക്കുന്ന ജാഗ്രതാ സദസ്സുകൾ നടക്കുക. തുല്യതക്കും അവകാശ സംരക്ഷണങ്ങൾക്കും വേണ്ടി എണ്ണമറ്റ പ്രക്ഷോഭങ്ങളാണ് കേരളത്തിൽ നടന്നിട്ടുള്ളത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും നീതിനിഷേധനങ്ങൾക്കുമെതിരെ തൊഴിലാളികളും കർഷകരും ഉൽപ്പതിഷ്ണുക്കളും സാമുഹിക പരിഷ്‌ക്കർത്താക്കളും […]

ജനങ്ങളുടെസ്വത്ത് കൊള്ളയടിക്കുന്നവർക്ക് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു.

ജനങ്ങളുടെസ്വത്ത് കൊള്ളയടിക്കുന്നവർക്ക് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു.                                                                                                       […]

ഇ.പത്മനാഭൻ ദിനാചരണം

സെപ്തംബർ-18: ഇ.പത്മനാഭൻ ദിനാചരണം കേരള എൻ.ജി.ഒ.യൂണിയന്‍റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന   സ.ഇ.പത്മനാഭന്‍റെ 28-ാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. യൂണിയന്‍റെ 135 ഏരിയകളിലും ഏരിയാ പ്രസിഡന്‍റുമാർ രാവിലെ പതാക ഉയർത്തി സംസാരിച്ചു. ഉച്ചക്കു ശേഷം എല്ലാ ജില്ലകളിലും പ്രമുഖ വ്യക്തികൾ “കേരളത്തിന്‍റെ പുനഃസൃഷ്ടിയും സാമൂഹ്യ പ്രതിബദ്ധതയും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുൻപിൽ ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി പതാക ഉയർത്തി സംസാരിച്ചു.

ഒരുമാസ വേതനം സംഭാവന നൽകുക.

കേരളത്തെ വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിൽ പങ്കാളികളാവുക; ഒരുമാസ വേതനം സംഭാവന നൽകുക. ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കാലാവസ്ഥാ പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കി അതിതീവ്രമായി പെയ്തിറങ്ങിയ മഴ വിവരണാതീതമായ ദുരിതമാണ് സംസ്ഥാനത്ത് വരുത്തിവെച്ചത്. മലയോരമേഖലകളിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടർന്നുണ്ടായ വെള്ളപ്പൊക്കവും കേരളത്തെ ഏതാണ്ട് പൂർണ്ണമായും തകർത്തുകളഞ്ഞു. നാനൂറിൽപരം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആയിരക്കണക്കിനാളുകൾ പരിക്കേറ്റ് ആശുപത്രിയിലായി. ഓണവും പെരുന്നാളും ആഘോഷിക്കേണ്ട ദിനങ്ങളിൽ പതിനഞ്ച് ലക്ഷത്തോളം പേർ തങ്ങളുടെ സർവ്വസ്വവും ഉപേക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളിൽ അഭയം […]

52-ാം സംസ്ഥാന സമ്മേളനം 2014 മേയ് 24,25,26 പാലക്കാട്

52-ാം സംസ്ഥാനസമ്മേളനം 2015 മെയ് 24,25,26  തീയതികളിൽ  പാലക്കാട് നടന്നു. മെയ് 24 ന് രാവിലെ 9.30 ന് പ്രസിഡന്‍റ് സ.പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗൺസില്‍യോഗത്തില്‍ സംസ്ഥാനക്രട്ടറി അജയന്‍.കെ.മേനോന്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോർട്ടും ട്രഷറര്െസ്.രാധാകൃഷ്ണന്‍ അവതരിപ്പിച്ച യൂണിയന്‍റെ വരവ് ചെലവ് കണക്കുകളും മനേജർ വി.പി.ജയപ്രകാശ് മേനോനവതരിപ്പിച്ച കേരള സര്‍വ്വീസ് മാസികയുടെ വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രസിഡന്‍റ് .            […]