ഇ മുഹമ്മദ് ബഷീർ പ്രസിഡണ്ട്, ആർ സാജൻ സെക്രട്ടറി

കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തിൽ ചേർന്ന കേരള എൻ ജി ഒ യുണിയൻ 55 –ാം ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ആയി ഇ. മുഹമ്മദ് ബഷീറിനെയും, ജില്ലാ സെക്രട്ടറി ആയി ആർ സാജനെയും തെരഞ്ഞെടുത്തു. വി ദണ്ഡപാണിയാണ് ജില്ലാ ട്രഷറർ. വൈസ് പ്രസിഡണ്ടുമാരായി കെ മുഹമ്മദ്‌ ഇസ്ഹാക്കിനെയും, മേരി സിൽവെസ്റ്ററിനെയും ജോയിന്റ് സെക്രെട്ടറിമാരായി എൻ ജാൻസിമോനെയും, കെ സന്തോഷ് കുമാറിനെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സെക്രെറ്ററിയറ്റ് അംഗങ്ങളായി കെ ഉത്തമൻ, എ രവി, സി.എ ശ്രീനിവാസൻ, വി മണി, പി അനിൽകുമാർ, പി ജെ രമണി, പി ജയപ്രകാശ്, കെ മഹേഷ്, എം പ്രസാദ്, കെ പരമേശ്വരി എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ 26 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.