ഇ.പത്മനാഭൻ അനുസ്മരണ ദിനം ആചരിച്ചു

ഇ.പത്മനാഭൻ അനുസ്മരണ ദിനം ആചരിച്ചു കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ. പത്മനാഭന്റെ 28-മത് ചരമവാർഷികം യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിൽ ആചരിച്ചു.രാവിലെ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽ കുമാർ പതാകയുയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. വൈക്കത്ത് ടി എൽ സജീവ്, പാലായിൽ എം ആർ ഗോപി, കാഞ്ഞിരപ്പള്ളിയിൽ വി സാബു ,ചങ്ങനാശേരിയിൽ കെ.എൻ അനിൽ കുമാർ,ഏറ്റുമാനൂരിൽ എം .എ ഥേൽ, കോട്ടയം മിനി […]

ഇ.പത്മനാഭൻ ദിനാചരണം

സെപ്തംബർ-18: ഇ.പത്മനാഭൻ ദിനാചരണം കേരള എൻ.ജി.ഒ.യൂണിയന്‍റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന   സ.ഇ.പത്മനാഭന്‍റെ 28-ാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. യൂണിയന്‍റെ 135 ഏരിയകളിലും ഏരിയാ പ്രസിഡന്‍റുമാർ രാവിലെ പതാക ഉയർത്തി സംസാരിച്ചു. ഉച്ചക്കു ശേഷം എല്ലാ ജില്ലകളിലും പ്രമുഖ വ്യക്തികൾ “കേരളത്തിന്‍റെ പുനഃസൃഷ്ടിയും സാമൂഹ്യ പ്രതിബദ്ധതയും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുൻപിൽ ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി പതാക ഉയർത്തി സംസാരിച്ചു.

ഇ.പത്മനാഭൻ ദിനം ആചരിച്ചു

  സെപ്തംബർ-18: ഇ.പത്മനാഭൻ ദിനാചരണം എൻ.ജി.ഒ.യൂണിയന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന   സ.ഇ.പത്മനാഭൻ അന്തരിച്ചിട്ട് 2018 സെപ്തംബർ 18-ന് 28 വർഷം തികഞ്ഞു . സെപ്റ്റമ്പർ 18 -ന്  വൈകിട്ട് ബാങ്ക് എംപ്ളോയിസ് ഹാളിൽ നടന്ന ഇ.പത്മനാഭൻ അനുസ്മരണ സമ്മേളനവും “കേരള പുനസൃഷ്ടിയും സാമൂഹിക പ്രതിബദ്ധതയും ” എന്ന വിഷയത്തിലുള്ള പ്രഭാഷണവും ബഹു: വ്യവസായ – യുവജനക്ഷേമ – കായിക – വകുപ്പ് മന്ത്രി ശ്രീ.ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.. ഒരുപാട് വിഷമതകളുണ്ടെങ്കിലും സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ഒരു പുതിയ കേരള […]