‘ഉണർവ്വ് – ജാഗ്രതാ സദസ്സുകൾ’ വിജയിപ്പിക്കുക

‘ഉണർവ്വ് – ജാഗ്രതാ സദസ്സുകൾ’ വിജയിപ്പിക്കുക എൻ.ജി.ഒ.യൂണിയൻ, കെ.ജി.ഒ.എ നവോത്ഥാനമൂല്യങ്ങളും പുരോഗമനാശയങ്ങളും ഉയർത്തിപ്പിടിച്ച് നാടിന്റെ ഐക്യവും സാഹോദര്യവും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കുന്നതിനായി എൻ.ജി.ഒ.യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി ‘ഉണർവ്വ് – ജാഗ്രതാ സദസ്സുകൾ’ സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 24 മുതൽ നവമ്പർ ഒന്നുവരെ ഓഫീസ് കോംപ്ലക്‌സുകൾ കേന്ദ്രീകരിച്ചാണ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം പങ്കെടുക്കുന്ന ജാഗ്രതാ സദസ്സുകൾ നടക്കുക. തുല്യതക്കും അവകാശ സംരക്ഷണങ്ങൾക്കും വേണ്ടി എണ്ണമറ്റ പ്രക്ഷോഭങ്ങളാണ് കേരളത്തിൽ നടന്നിട്ടുള്ളത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും നീതിനിഷേധനങ്ങൾക്കുമെതിരെ തൊഴിലാളികളും കർഷകരും ഉൽപ്പതിഷ്ണുക്കളും സാമുഹിക പരിഷ്‌ക്കർത്താക്കളും […]